രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നും തങ്ങള്‍ നിരപരാധികളാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള എട്ട് പേരാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ പ്രതികളുടെ മൊഴികളും തെളിവുകളും പൊലീസ് പരമാവധി ശേഖരിച്ചിട്ടുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്‌ററിലായ ഹിജാസ് ഉള്‍പ്പെടെയുള്ള പ്രതികളും ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട കേസായതിനാല്‍ പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് അന്വേഷണ സംഘം നടത്തുന്നത്.
Story Highlights: ramanattukara gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here