Advertisement

പൈതൃക സ്ഥാനം ഇനിയില്ല! യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ നിന്ന് ഒഴിവാകാൻ സാധ്യതയുള്ള ഇടങ്ങൾ

June 29, 2021
Google News 1 minute Read

പരിസ്ഥിതി പരമായി വലിയ തകർച്ചയിലൂടെയാണ് നമ്മുടെ ലോകം ഇന്ന് കടന്ന് പോകുന്നത്. പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപഭോഗവും നാളെയെ കുറിച്ച് ചിന്തിക്കാതെയുള്ള ചൂഷണങ്ങളുമെല്ലാം ഭൂമിയെ നാശത്തിലേക്ക് നയിക്കുകയാണ്. ലോകത്തിലെ പല പ്രധാന ഇടങ്ങളും ഇപ്പോൾ പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഇടങ്ങളിൽ നിലനിന്നിരുന്ന ആവാസ വ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

ഇപ്പോഴിതാ, യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ചില സ്ഥലങ്ങൾ പൈതൃക പട്ടികയിൽ നിന്ന് പുറത്താകുന്ന അവസ്ഥയിലാണ്.

വെനീസ്‌

ലോകത്തിലെ ഏറ്റവും മനോഹരമായ ഒരിടമെന്നാണ്‌ ഇറ്റലിയിലെ ഈ നഗരം അറിയപ്പെടുന്നത്. ജലത്തിന്റെ നഗരം, പാലങ്ങളുടെ നഗരം, പ്രകാശത്തിൻറെ നഗരം എന്നിങ്ങനെ പല വിശേഷണങ്ങളും വെനീസിനുണ്ട്. ലോകത്തിലെ തന്നെ എണ്ണപ്പെട്ട കലാകാരന്മാരുടെ കൈയൊപ്പുകൾ പതിഞ്ഞ ഒരിടമാണ് വെനീസ്.

എന്നാൽ വെനീസ് ഇന്നുൾപ്പെട്ടിരിക്കുന്നത് ഓവർ ടൂറിസം മൂലം അപകടകരമായ നഗരങ്ങളുടെ പട്ടികയിലാണ്. വർഷത്തിൽ ലക്ഷ കണക്കിന് സഞ്ചാരികളാണ് ഈ നഗരം സന്ദർശിക്കാനായി എത്തിച്ചേരുന്നത്. കൊവിഡ് പശ്ചാലത്തിൽ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.

ഗ്രേറ്റ് ബാരിയർ റീഫ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ സംവിധാനമാണ് ഗ്രേറ്റ് ബാരിയർ റീഫ്. ആസ്ട്രേലിയയുടെ വടക്ക് കിഴക്കൻ തീരത്ത് 2300 കിലോമീറ്റർ നീളത്തിലാണ് ഗ്രേറ്റ് ബാരിയർ റീഫ് സ്ഥിതി ചെയ്യുന്നത്. എന്നാലിന്ന് ഈ പ്രദേശം ആഗോളതാപനത്തിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്ര നിലത്തിലെ താപ നില ഉയരുന്നതിനാൽ മൂന്ന് പ്രധാന കോറൽ ബ്ലീച്ചിങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഈ പ്രദേശം. 1995 മുതൽ ചുഴലിക്കാറ്റും മുള്ളുള്ള നക്ഷത്ര മത്സ്യങ്ങളുടെ ആക്രമവും മൂലം പവിഴത്തിന്റെ പകുതിയും നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ.

2017 ൽ യുനെസ്കോ റീഫിനെ വംശ നാശ ഭീക്ഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നാല് വർഷത്തിന് ശേഷം യുനെസ്കോ ഈ സൈറ്റ് കരകയറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിൽ ഫലം കാണാൻ കഴിയാതെ വന്ന സാഹചര്യത്തിൽ യുനെസ്കോ ഈ പ്രദേശത്തെ അപകടകരമായ സൈറ്റുകളുടെ പട്ടികയിൽ റീഫ് ചേർക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്, ഇത് ലോക പൈതൃക പദവിയിൽ നിന്ന് പുറത്താക്കാനുള്ള ആദ്യ പടിയാണ്.

ലിവർപൂൾ

ഇംഗ്ലാഡിന്റെ മെഴ്‌സിസൈഡിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ തുറമുഖമായിരുന്നു. ലോകത്തിലെ എല്ലാ കോണുകളുമായും വ്യാപാര ബന്ധം പുലർത്തുന്ന ആദ്യ നഗരം എന്ന പ്രത്യേകതയും ലിവർപൂളിന് സ്വന്തമാണ്. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ലോകത്തെ പ്രധാന നഗരങ്ങളിലൊന്നായി ബ്രിട്ടന്‍ ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ പ്രധാന പങ്ക് വഹിച്ചത് ലിവര്‍പൂള്‍ ആയിരുന്നു. യൂറോപ്പിനും അമേരിക്കയ്ക്കും ഇടയിലുള്ള ജനങ്ങളുടെയും ചരക്കുകളുടെയും ബഹുജന മുന്നേറ്റത്തിന്റെ കേന്ദ്രമായി അതിന്റെ തുറമുഖം പ്രവർത്തിച്ചു.

എന്നാൽ ലിവർപൂൾ ഇന്ന് ലോക പൈതൃക പട്ടികയി നിന്ന് പുറന്തള്ളപ്പെടുമെന്ന ഭീക്ഷണിയിലാണ്. പുതിയ കെട്ടിടങ്ങളു‌‌ടെ വരവും അതിന്റെ ഉയരവും പഴയ കെട്ടിടങ്ങളെ മറച്ചുവെന്നും അത് കൃത്യമായി നേരിടുന്നതില്‍ നഗരം പരാജയയപ്പെട്ടുവെന്നുമാണ് യുനെസ്കോ പറയുന്നത്. അതേസമയം ബ്രാംലി-മൂർ ഡോക്കിൽ ഒരു പുതിയ ഫുട്ബോൾ സ്റ്റേഡിയം കൊണ്ടുവരാനുള്ള നഗരത്തിന്റെ പദ്ധതി വാട്ടർഫ്രണ്ടിന്റെ ‘മികച്ച സാർവത്രിക മൂല്യത്തിന്റെ’ കൂടുതൽ തകർച്ചയിലേക്ക് നയിക്കും എന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ലോക പൈതൃക പട്ടികയിൽ നിന്ന് ലിവർപൂളിനെ ഒഴിവാക്കാൻ യുനെസ്കോ ശുപാർശ ചെയ്യുന്നു.

ടാൻസാനിയ ഗെയിം റിസർവ്

ആഫ്രിക്കയിൽ അവശേഷിക്കുന്ന ഏറ്റവും വലിയ മരുഭൂമി വിപുലീകരണങ്ങളിലൊന്നായാണ് ടാന്‍സാനിയ ഗെയിം റിസര്‍വ്വ് അറിയപ്പെടുന്നത്. ആനകളും കറുത്ത കാണ്ടാമൃഗങ്ങളും ഉൾപ്പെടെയുള്ള വന്യജീവികളുമായി വിശിഷ്ടമായ ആവാസ വ്യവസ്ഥയാണ് ഇവിടുത്തേത്. 1982-ൽ സെലോസ് ഗെയിം റിസർവ് ലോക പൈതൃക പദവി നേടി.

2014 ൽ നിരന്തര അന വേട്ട റിപ്പോർട്ട് ചെയ്‌ത ഈ പ്രദേശം വംശ നാശ പട്ടികയിൽ ഇടം പിടിച്ചിരുന്നു. മരത്തടി വിൽക്കുന്നതിലൂടെയും റൂഫിജി അണക്കെട്ട് നിർമിക്കുന്നതിനല്ല സമീപകാല പദ്ധതികളിൽ യു.എൻ. ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ടാൻസാനിയയുടെ തീരുമാനത്തിൽ വിലപിച്ച യുനെസ്കോ, റിസർവിന്റെ മികച്ച സ്വഭാവത്തിന് മാറ്റാനാവാത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അത് ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നുവെന്നും അറിയിച്ചു.

ബുഡാപെസ്റ്റ്

ഡാനൂബിലെ മദ്യ യൂറോപ്യൻ നഗരമായ ബുഡാപെസ്റ്റ് ഹംഗറിയുടെ തലസ്ഥാന നഗരമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നഗര വസ്തു വിദ്യയ്ക്ക് പ്രസിദ്ധമാണ് ഈ നഗരം.മദ്യ യൂറോപ്പിന്റെ വ്യാവസായിക കേന്ദ്രമായും ഇവിടം അറിയപ്പെടുന്നു. യു.എൻ. പട്ടികയിൽ നഗരവികസനത്തിന്റെ മികച്ച ഉദാഹരണമായാണ് ബുഡാപെസ്റ്റിനെ ഉൾപ്പെടുത്തിയിരുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള പ്രതാപത്തിലേക്കും പ്രൗഢിയിലേക്കും നഗരത്തെ പുനഃസ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ നവീകരണ പ്രവർത്തനങ്ങളാണ് നഗരത്തെ അപകടത്തിലാക്കിയിരിക്കുന്നത്. യുനെസ്കോ ഉന്നയിച്ച പ്രധാന ആരോപണം പുനർനിർമ്മാണം അന്താരാഷ്ട്ര സംരക്ഷണ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നാണ്. ബുഡാപെസ്റ്റ് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത് വംശ നാശ ഭീക്ഷണി നേരിടുന്ന പട്ടികയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here