ഗുജറാത്തില്‍ ആംആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കേസെടുക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയോട് അരവിന്ദ് കെജരിവാള്‍

ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ എഎപി പ്രവര്‍ത്തകര്‍ ഗുജറാത്തിലെ ജുനഗറില്‍ നടത്തിയ യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പത്ത് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ആണെന്നാണ് എഎപിയുടെ ആരോപണം. അടുത്തിടെ എഎപിയില്‍ ചേര്‍ന്ന പ്രശസ്ത ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗദ്വിയും വ്യവസായി മഹേഷ് സവാനിയും പങ്കെടുത്ത പരിപാടിയിലാണ് എഎപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
‘ഇസുദാനെയും മഹേഷിനെയും പോലെയുള്ളവര്‍ വരെ പരസ്യമായി ആക്രമിക്കപ്പെടുന്നു. പിന്നെ എങ്ങനെയാണ് പൊതുജനങ്ങള്‍ ആക്രമിക്കപ്പെടാതിരിക്കുക? ജനങ്ങള്‍ക്ക് വേണ്ടി നല്ലത് പ്രവര്‍ത്തിച്ചായിരിക്കണം വിജയിക്കേണ്ടത്. അല്ലാതെ എതിര്‍പക്ഷത്തെ ആക്രമിച്ചായിരിക്കരുത്’. സംഭവത്തെ അപലപിച്ച അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു.
Story Highlights: AAM AADMY PARTY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here