റാലികളും പ്രകടനങ്ങളും പാടില്ല; കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള സമയമെന്ന് ബോംബെ ഹൈക്കോടതി

കൊവിഡ് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ റാലികളും പ്രകടനങ്ങളും പാടില്ലെന്ന് മഹാരാഷ്ട്രാ സർക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തുന്ന റാലികൾ തടയണം. ഒരു കാരണവശാലും അവ അനുവദിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.
നവി മുംബൈ വിമാനത്താവളത്തിന് ബാലസാഹെബ് താക്കറെയുടെ പേര് നൽകുന്നതിനെതിരെ രണ്ട് ദിവസം മുമ്പ് നടന്ന റാലിയുടെ കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. സോഷ്യലിസ്റ്റ് നേതാവ് ഡി.ബി പാട്ടീലിന്റെ പേര് വിമാനത്താവളത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഇത്തരം റാലികളൊന്നും കൊവിഡ് കാലത്ത് നടത്താൻ അനുവദിക്കരുതെന്നാണ് കോടതി നിർദേശിച്ചത്.
Story Highlights: v d satheesan, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here