മന്ത്രിസഭാ പുനസംഘടന; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. സഹമന്ത്രിമാരടക്കം 60 മന്ത്രിമാര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ആണ് ചേരുന്നത്. രണ്ടാംമോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തലുകളും പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ വിലയിരുത്തും. ഇതിന് ശേഷമായിരിക്കും മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട ചുമതലകളിലുള്ള മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന. മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്ന മന്ത്രിമാരെക്കുറിച്ചും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തും. ഒപ്പം കശ്മീര്‍ വിഷയത്തിലുള്ള തന്റെ നിലപാടും പ്രധാനമന്ത്രി യോഗത്തില്‍ പങ്കുവയ്ക്കും. ജൂലൈ 19ന് പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പോകുന്നതിന് മുന്നോടിയായി മന്ത്രിസഭാ പുനസംഘടനയുണ്ടാകും.
Story Highlights: council of ministers meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here