Advertisement

കോട്ടയത്തും ആലപ്പുഴയിലും വീടുകയറി ഗുണ്ടാ ആക്രമണം; രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു

June 30, 2021
1 minute Read

കോട്ടയം നഗരത്തിലെ ടിബി എംഎല്‍ റോഡിലെ വാടകവീട്ടിലാണ് ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയും മറ്റൊരു യുവാവും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതേ വീട്ടില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഷിനോ, പൊന്‍കുന്നം സ്വദേശിനി ജ്യോതി എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. പതിനാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് മൊഴിയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രക്ഷപെട്ടവരെ കുറിച്ച് പൊലീസിന് സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം സ്വദേശി ചന്ദ്രന്റെ വീട്ടിലും ഇന്നലെ രാത്രി ഗുണ്ടാ ആക്രമണമുണ്ടായി. ചന്ദ്രനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഘം വീട് അടിച്ചുതകര്‍ത്തു. കഞ്ചാവ് സംഘത്തിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നാണ് പരാതി. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Story Highlights: gunda attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top