Advertisement

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

June 30, 2021
1 minute Read

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടിസ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്.

അര്‍ജുന്‍ കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പോയത് സജേഷിന്റേ പേരിലുള്ള കാര്‍ ഉപയോഗിച്ചായിരുന്നു. കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ആണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്

അതേസമയം സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്ത പത്തില്‍ ഒന്‍പത് പേരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. 7 പേരുടെ അപേക്ഷ മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

പ്രതികള്‍ ആയ മുബഷിര്‍, ഷുഹൈല്‍, സലിം, മുഹമ്മദ് മുസ്തഫ, ഫൈസല്‍, ഫയാസ്, ഫിജാസ് എന്നിവരാണ് ജാമ്യത്തിനായി സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹസന്‍, സുഹൈല്‍ എന്നിവര്‍ ജില്ലാ കോടതിയെ ആണ് സമീപിച്ചിരിക്കുന്നത്. കേസില്‍ നിരപരാധികളാണെന്നും പൊലീസ് കെട്ടി ചമച്ച കേസില്‍ തങ്ങളെ മനഃപൂര്‍വം കുടുക്കുകയായിരുന്നെന്നുവെന്നുമാണ് പ്രതികളുടെ വാദം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിഹാബ് ആണ് ജാമ്യാപേക്ഷ നല്‍കാന്‍ ബാക്കിയുള്ളത്.

Story Highlights: karipur, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top