Advertisement

ഭൂമിയെ ചൊല്ലി തർക്കം; കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം അനിശ്ചിതത്വത്തിൽ

July 1, 2021
1 minute Read

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ. മൃതദേഹം സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് കാരണം. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്കാരമാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്.

സ്ഥലം ഇല്ലാത്തതിനാൽ മൃതദേഹം ഉള്ളിയേരി മലബാർ മെഡി. കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചവരുമായി ചർച്ച നടത്തുകയാണ്. മെഡിക്കല്‍ കോളജിന് മുന്നിൽ മരിച്ച വീട്ടമ്മയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.

Story Highlights: Dead body , Kozhikode, Covid Patient

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top