Advertisement

കൊവിഡ് മരണം; പട്ടികയിലെ അപാകതകള്‍ പരിശോധിക്കും : ആരോഗ്യമന്ത്രി വീണ ജോർജ്

July 1, 2021
Google News 1 minute Read

കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഇപ്പോൾ കൂടുതൽ സുതാര്യമാണ്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വീണ ജോര്‍ജ് പ്രതികരിച്ചു. കൊവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചർച്ച ചെയ്ത് പരിശോധിക്കാം. ജനങ്ങൾക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകും. മരണം വിട്ട് പോയിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിശോധിക്കാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: Health Minister Veena George , Covid Deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here