Advertisement

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ; ചീഫ് സെക്രട്ടറിയുടെ ഹർജിയിൽ സുപ്രിംകോടതിയുടെ നോട്ടിസ്

July 1, 2021
Google News 1 minute Read
ompulsory confession: Supreme Court notice to Central and State Governments

സർക്കാർ സർവീസിൽ താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കിയ ഹൈക്കോടതി നടപടിക്കെതിരെ ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രിംകോടതി. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ താത്ക്കാലിക ജീവനക്കാരായ ജോയ് ജോസഫ്, ടോം തോമസ്, ഐഎച്ച്ആർഡി എന്നിവർക്ക് നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. ആറാഴ്ചയ്ക്കകം എതിർകക്ഷികൾ മറുപടി നൽകണം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും, സർക്കാർ വകുപ്പുകൾക്കും കോർപറേഷനുകൾക്കും അടക്കം ഒരേ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ വാദം.

Story Highlights: Supreme court of india, temporary employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here