Advertisement

വാക്സിന്‍ വിതരണത്തിലെ തകരാറ്; സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

July 1, 2021
Google News 2 minutes Read

കൊവിഡ് വാക്സിന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ വാക്സിന്‍ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വിമര്‍ശനം. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്സിന്‍ വിതരണം നടക്കുന്നത്.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍ അത് വിശദമായ പദ്ധതിയിലൂടെ സംസ്ഥാനം പരിഹരിക്കണം. വാക്സിന്‍ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്സിന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Story Highlights: States’ fault if there is vaccine supply issue now, says Harsh Vardhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here