യുപിഎസ്‌സി എഞ്ചിനീയറിംഗ് സര്‍വീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

കൊവിഡ് സാഹചര്യത്തില്‍ യുപിഎസ്‌സി എഞ്ചിനീയറിംഗ് സര്‍വീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.
അധികൃതരാണ് ഉദ്യോഗാര്‍ഥികളുടെ പരാതികള്‍ പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ പതിനെട്ടിനാണ് യുപിഎസ്‌സി എഞ്ചിനീയറിംഗ് സര്‍വീസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് കാരണം കാണിച്ച് വ്യത്യസ്ത പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയെ സമീപിക്കുന്നത്.
Story Highlights: upsc, supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here