Advertisement

കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ ഏജൻസികൾ ഇടപെടണം; മനുഷ്യാവകാശ കമ്മീഷൻ

July 1, 2021
Google News 0 minutes Read

കൽപ്പറ്റ പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 20 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഏജൻസികളുടെ ഗൗരവമായ ഇടപെടലുകൾ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പെൺകുട്ടികൾ ജീവനൊടുക്കിയതിനു പിന്നിൽ പൊതുവായ കാരണങ്ങൾ പ്രാഥമികമായി കണ്ടെത്താനായില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജീവനൊടുക്കിയ പെൺകുട്ടിയുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്.

സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസറും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കൗമാരക്കാർക്ക് മാനസികവും വൈകാരികവുമായ പിന്തുണ വനിതാ ശിശുവികസന ഓഫീസർ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here