Advertisement

4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍

July 1, 2021
1 minute Read

തിരുവനന്തപുരത്ത് 4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര ചാരോട്ടുകോണം സ്വദേശികളായ പ്രശാന്ത്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയാണ് പ്രശാന്ത്.

നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം അമരവിള ടോള്‍ ജംഗ്ഷന്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വ്യാജ മദ്യ ശേഖരത്തെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.

250 കെയിസിലായി ആയിരുന്നു വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത വ്യാജ മദ്യത്തിന് വിപണിയില്‍ 25 ലക്ഷം രൂപ വിലയുണ്ട്.

Story Highlights: liquor seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top