ചുവന്ന തെരുവിൽ നിന്ന് അഭയകേന്ദ്രത്തിലെത്തിച്ച 10 പെൺകുട്ടികൾ മതിൽ പൊളിച്ച് രക്ഷപ്പെട്ടു

ചുവന്ന തെരുവിൽ നിന്ന് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലെത്തിച്ച 10 പെൺകുട്ടികൾ അഭയകേന്ദ്രത്തിൻ്റെ മതിൽ പൊളിച്ച് കടന്നുകളഞ്ഞു. ഡൽഹിയിലെ ദ്വാരകയിലുള്ള അഭയകേന്ദ്രത്തിൽ നിന്നാണ് ഇവർ കടന്നുകളഞ്ഞത്. ഡൽഹി ജിബി റോഡിലെ ചുവന്ന തെരുവിൽ നിന്നാണ് 17 മുതൽ 26 വയസ്സ് വരെ പ്രായമുള്ള 12 പെൺകുട്ടികളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിൽ എത്തിച്ചത്.
മാർച്ച് 19നാണ് ഇവരെ പൊലീസ് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ മെയ് 24നു തന്നെ ഇവർ അഭയകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. പെൺകുട്ടികൾ സ്വയം രക്ഷപെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. അഭയകേന്ദ്രത്തിൻ്റെ മതിലിൽ എക്സ്‌ഹോസ്റ്റ് ഫാൻ ഘടിപ്പിച്ചിരുന്ന ഇടം പൊളിച്ചുമാറ്റി മൂന്നാം നിലയിൽ നിന്ന് താഴെ ഇറങ്ങിയാണ് ഇവർ രക്ഷപ്പെട്ടത്. 12 പേർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 10 പേർക്കേ അതിനു സാധിച്ചുള്ളൂ. പരുക്കേറ്റ രണ്ട് പേരെ ഉപേക്ഷിച്ചാണ് ഇവർ കടന്നുകളഞ്ഞത്. പരുക്കേറ്റവരെ ചോദ്യം ചെയ്തപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
സംഭവം നടന്ന് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ ഇവരെ കണ്ടത്താൻ പൊലീസിനു കഴിഞ്ഞില്ല. ഇതേ തുടർന്ന് ചൊവ്വാഴ്ച പൊലീസ് ഇവരുടെ ചിത്രങ്ങളും പേരുകളും വിവരിച്ച് പത്രത്തിൽ പരസ്യം നൽകുകയായിരുന്നു.
Story Highlights: 10 girls break shelter home wall fleed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here