വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍

വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കമ്മി വെട്ടിക്കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ബോര്‍ഡിന് യഥാര്‍ത്ഥത്തില്‍ ചെലവായ തുകയില്‍ നിന്ന് 1247.69 കോടി കമ്മിഷന്‍ വെട്ടിക്കുറച്ചു. ബോര്‍ഡ് വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ പലിശ പോലും അംഗീകരിച്ചില്ല. സിഎജി അംഗീകരിച്ച കണക്കാണ് റെഗുലേറ്ററി കമ്മിഷന്‍ നിരാകരിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ 2017-18 കാലത്തെ ചെലവാണ് കമ്മിഷന്‍ വെട്ടിക്കുറച്ചിരിക്കുന്നത്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, ബോര്‍ഡിന് 1331 കോടി രൂപ കമ്മി വരുമെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് റെഗുലേറ്ററി കമ്മിഷന്‍ നിരാകരിച്ചത്. 84.13 കോടിയുടെ കമ്മി മാത്രമേ ബോര്‍ഡിന് ഉണ്ടായിട്ടുള്ളൂ എന്നാണ് കമ്മിഷന്റെ നിലപാട്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, തേയ്മാന ചെലവുകള്‍ എന്നിവയിലും കുറവ് വരുത്തി. കമ്മി വെട്ടിക്കുറച്ചതോടെ ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.
Story Highlights: KSEB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here