പോലീസ് സല്യൂട്ട് ചെയ്യണമെന്ന മേയറുടെ പരാതിക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന തൃശൂർ മേയർ എം.കെ. വർഗീസിന്റെ ആരോപണത്തിനെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്ത്. അസോസിയേഷൻ പ്രതിനിധികൾ തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
പോലീസുകാർ റോഡിൽ നിൽക്കുന്നത് സല്യൂട്ട് ചെയ്യാനല്ലെന്നും മറിച്ച് ഡ്യുട്ടി ചെയ്യുക എന്നതാണ് കർത്തവ്യം എന്നും പോലീസ് അസോസിയേഷൻ വ്യക്തമാക്കി. പ്രോട്ടോക്കോളിലെ സ്ഥാനങ്ങൾ സല്യൂട്ട് ചെയ്യിപ്പിക്കാനല്ല സർക്കാർ പരിപാടികളുടെ നടത്തിപ്പിനാണെന്നും അസോസിയേഷൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here