Advertisement

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗം; കുറ്റകരമാണെന്നും നടപടിയെടുക്കുമെന്നും ഡി.ജി.പി.

July 2, 2021
1 minute Read

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരം തന്നെയാണെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു. മോട്ടോർവാഹന നിയമത്തിലെ സെക്‌ഷൻ 184-ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിർവചിക്കുന്നത്. പഴയ നിയമത്തിൽ ’കൈകൊണ്ടുള്ള മൊബൈൽഫോൺ ഉപയോഗം’ എന്നുതന്നെ പറഞ്ഞിരുന്നു. 2019-ലെ ഭേദഗതിപ്രകാരം അത് ’കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നു മാറ്റി.

അപകടകരമായ ഡ്രൈവിങ് എന്നതിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തുകയുംചെയ്തു. എന്നാൽ ഇതിനെല്ലാം ശിക്ഷയായി പറയുന്നത് തടവും പിഴയും മാത്രമാണ്. നേരത്തേ ആയിരം രൂപയായിരുന്നത് ഇപ്പോൾ പതിനായിരം രൂപയായെന്നു മാത്രം. ആറുമാസം വരെ തടവും നൽകാം. ലൈസൻസ് റദ്ദാക്കണമെങ്കിൽ മോട്ടോർവാഹന നിയമത്തിൽ ഇനിയും ഭേദഗതി വേണ്ടിവരുമെന്ന് പോലീസും സമ്മതിക്കുന്നു.

നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു എന്നതിലാണ് നടപടി.

ഇതിനെതിരെ മോ​ട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക്​ സിസ്​റ്റത്തിലേക്ക്​ ഫോൺ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാൽ, വാഹനം ഓടിക്കു​േമ്പാൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top