Advertisement

പൊലീസുകാരെ കൊണ്ട് നിർബന്ധപൂർവ്വം സല്യൂട്ട് അടിപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി

July 2, 2021
Google News 1 minute Read

തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിർബന്ധപൂർവ്വം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി. പൊതുപ്രവർത്തകനായ മണികണ്ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

നിർബന്ധപൂർവ്വം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്നും പൊതു പ്രവർത്തകനായ മണികണ്ഠൻ നൽകിയ പരാതിയിൽ പറയുന്നു.

Story Highlights: Thrissur Mayor , Complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here