അനില്‍ ദേശ്മുഖിന് ഇഡിയുടെ നോട്ടീസ്; മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് ഇഡി നോട്ടീസ് അയച്ചു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്ന്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖിന് ജൂണ്‍ 26ന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
കഴിഞ്ഞ ദിസങ്ങളില്‍ ഇഡി അനില്‍ദേശ്മുഖിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ചിരിക്കുന്നത്. കൊവിഡ് ബാധിതനാണെന്ന് അറിയിച്ചാണ് അനില്‍ ദേശ്മുഖ് 26ന് ഹാജരാകാതിരുന്നത്. ഇഡിയോട് എട്ട് ദിവസം അനിലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights: anil deshmukh, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here