മാറ്റമില്ലാതെ ഇംഗ്ലണ്ട്; പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ 16 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ശ്രീലങ്കൻ സീരിസിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റോക്സും ബട്ട്ലറും ആര്‍ച്ചറും പാക് സീരില്‍ ഉണ്ടാവില്ല. സ്റ്റോക്സും ബട്ട്ലറും പരിക്കിൽ നിന്നും മുക്തരായിട്ടില്ല.
ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ഡേവിഡ് മലൻ പുറത്തായതിനുശേഷം ടീമിൽ എത്തിയ ടോം ബാന്റൺ സ്ഥാനം നിലനിർത്തി. ജൂലൈയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് പാക്കിസ്ഥാനുമായി ഇംഗ്ലണ്ട് കളിക്കുക. ജൂലൈ 8,10,13 തീയ്യതികളിലാണ് മത്സരങ്ങള്‍. ടി20 സ്ക്വാഡ് പിന്നീട് പ്രഖ്യാപിക്കും.
We are unchanged for our ODI series with Pakistan ?
— England Cricket (@englandcricket) July 3, 2021
??????? #ENGvPAK ??
ടീം ഇംഗ്ലണ്ട്;
ഇയോൺ മോർഗൻ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ജേസൺ റോയ്, ജോ റൂട്ട്, സാം ബില്ലിംഗ്സ്, മൊയിൻ അലി, സാം കുറാൻ, ഡേവിഡ് വില്ലി, ടോം കുറാൻ, ആദിൽ റാഷിദ്, മാർക്ക് വുഡ്, ലിയാം ലിവിംഗ്സ്റ്റൺ, ക്രിസ് വോക്സ്, ലിയാം ഡോസൺ, ജോർജ്ജ് ഗാർട്ടൻ, ടോം ബാന്റൺ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here