ഇംഗ്ലണ്ട് വനിതകൾക്കെതിരായ മൂന്നാം ഏകദിനം ഇന്ന്; ഇന്നെങ്കിലും ജയിക്കുമോ ഇന്ത്യ?

ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മത്സരം എങ്കിലും ജയിച്ച് അഭിമാനത്തോടെ മടങ്ങാനാവും ഇന്ത്യയുടെ ശ്രമം. അതേസമയം, ഈ മത്സരം കൂടി വിജയിച്ച് പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം.
മധ്യനിരയുടെ മോശം ഫോം ആണ് ഇന്ത്യയെ വലയ്ക്കുന്നത്. ആദ്യ മത്സരത്തിലെ മെല്ലെപ്പോക്ക് രണ്ടാം മത്സരത്തിൽ തിരുത്തിയെങ്കിലും ജമീമ റോഡ്രിഗസ് (8), ഹർമൻപ്രീത് കൗർ (19), ദീപ്തി ശർമ്മ (5) എന്നിവർ പരാജയപ്പെട്ടത് മികച്ച സ്കോർ നേടുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞു. മിതാലി രാജിൻ്റെ 59ഉം വാലറ്റത്തിൻ്റെ പ്രകടനനങ്ങളുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി ഹർമൻപ്രീത് മോശം ഫോമിലുള്ളത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
മിതാലി കരിയറിൻ്റെ അവസാനത്തിൽ നിൽക്കുന്നതുകൊണ്ട് തന്നെ മൂന്നാം നമ്പറിൽ ജമീമ റോഡ്രിഗസിനെ ഗ്രൂം ചെയ്ത് എടുക്കേണ്ടതുണ്ട്. എന്നാൽ, കഴിഞ്ഞ കുറേ മത്സരങ്ങളിലായി ജമീമ മോശം ഫോമിലാണ്. ഇത് ഇന്ത്യൻ സ്കോറിംഗിനെ സാരമായി ബാധിക്കുന്നുണ്ട്. ഓപ്പണർമാർ കഴിഞ്ഞാൽ മിതാലി മാത്രമാണ് ഇന്ത്യക്കായി തിളങ്ങുന്നത്.
മധ്യനിര ഒരു പ്രശ്നമായി നിലനിൽക്കുകയാണെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റം വരാനിടയില്ല. ബാറ്റിംഗ് കരുത്ത് വർധിപ്പിക്കാനായി പൂജ വസ്ട്രാക്കർ ടീമിലെത്തിയേക്കുമെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്.
അതേസമയം ദീപ്തി എക്ലസ്റ്റണിൻ്റെ ഗംഭീര ഫോം ഇംഗ്ലണ്ടിന് കരുത്ത് നൽകുന്നു. ബാറ്റിംഗിനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവച്ച സോഫിയ ഡങ്ക്‌ലിയുടെ മികവും ഇംഗ്ലണ്ടിനു കരുത്താണ്.
Story Highlights: india women vs england 3rd odi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here