Advertisement

ജയിൽ മോചിതനായത് ആഘോഷിച്ചത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച്; കേസെടുത്ത് പോലീസ്

July 3, 2021
1 minute Read

മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് ജയിൽ മോചനം ആഘോഷിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ജയിൽ മോചനം ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിയുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. 10 – 15 ഓളം പേർ ചേർന്ന് ജീപ്പിൽ വെച്ചായിരുന്നു ആഘോഷം. കൊവിഡ്‌ പ്രോട്ടോകോൾ ലംഘിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

ജൂൺ 23 ന് ജയിലിൽ നിന്നും മോചിതനായ ഷബുദിദീൻ ഇദ്രിസി ജയിൽ മോചിതനായപ്പോൾ 10-15 ഓളം പേർ ജീപ്പിൽ സ്വീകരിക്കാൻ എത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മാലയിട്ടുകൊണ്ടായിരുന്നു ഇയാളെ സ്വീകരിച്ചത്. പിന്നീടായിരുന്നു പാർട്ടി. ആരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല.

ഈ സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പ്രാദേശിക പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് സംഭവം തങ്ങളുടെ അധികാരപരിധിയിൽ നടന്നതായി ഡിയോനാർ പോലീസ് കണ്ടെത്തി, കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 15 പേർക്കൊപ്പം ഇദ്രിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top