ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഭർത്താവ് പിടിയിൽ

ആലുവ ആലങ്ങാട് ഗർഭിണിയെ മർദിച്ച കേസിൽ ഭർത്താവ് ജൗഹർ സുഹൃത്തുമായ സഹിൽ എന്നിവർ പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പിടിയിലാവുകയായിരുന്നു. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.
എന്നാൽ കേസിലെ പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുവതിയേയും കുടുംബാംഗങ്ങളേയും ആശുപത്രിയിൽ സന്ദർശിച്ചു. പൊലീസ് കുറ്റവാളികൾക്ക് കൂട്ടുനിൽക്കുകയാണെന്നും, പൊലീസിന് ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും, അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചു.
Story Highlights: arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here