കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും; വാര്‍ത്ത തെറ്റെന്ന് വൈദ്യുതി വകുപ്പ്
July 3, 2021
0 minutes Read

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി കണക്ഷന്‍ വിഛേദിക്കും എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെഎസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതിയെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കേണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement