Advertisement

‘ഐസിഎംആർ ഗൈഡ് ലൈൻ ഉയർത്തിപ്പിടിച്ചാൽ പോര, വായിച്ചു നോക്കണം’; ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

July 3, 2021
Google News 2 minutes Read

കൊവിഡ് മരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കേരളത്തിൽ കൊവിഡ് മരണം നിശ്ചയിക്കുന്നത് ഐസിഎംആർ മാനഡണ്ഡപ്രകാരമല്ലെന്ന് വി. ഡി സതീശൻ ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഐസിഎംആർ ഗൈഡ് ലൈൻ ഉയർത്തിപ്പിടിക്കുന്നതു കണ്ടു. അത് ഉയർത്തിപ്പിടിച്ചാൽ മാത്രം പോര, ഗൈഡ് ലൈനിലുള്ളത് വായിച്ചു നോക്കുകയും വേണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സർക്കാർ മറച്ചുവയ്ക്കുന്നത് എന്തിനാണെന്നും വി. ഡി സതീശൻ ചോദിച്ചു. ഒന്നും രണ്ടും തരംഗങ്ങളിലെ മരണനിരക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. മരണക്കണക്കിൽ കൃത്രിമത്വം കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും വി. ഡി സതീശൻ ആവശ്യപ്പെട്ടു.

Story Highlights: v d satheesan, covid death, veena george, ICMR Guideline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here