ധോണി കഴിഞ്ഞാൽ മികച്ച നായകൻ കോലി; വിമർശകരുടെ യോഗ്യത എന്താണെന്നും കമ്രാൻ അക്മൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ കോലിയെ പിന്തുണച്ച് പാകിസ്താൻ മുൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ കമ്രാന്‍ അക്മല്‍ രംഗത്തെത്തി.
ധോണിക്ക് ശേഷമുള്ള മികച്ച നായകൻ കോലിയാണെന്ന് കമ്രാന്‍ അക്മല്‍ അഭിപ്രായപ്പെട്ടു. 2017 ചാമ്പ്യൻസ് ട്രോഫയിലെയും 2019 ലോകകപ്പ് സെമിയിലെയും തോല്‍വികള്‍ക്ക് കോലിയെ കുറ്റം പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘എം.എസ് ധോണിക്ക് ശേഷമുള്ള മികച്ച ക്യാപ്റ്റനാണ് വിരാട് കോലി. അദ്ദേഹത്തിന് 70 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. കോലി ചാമ്പ്യൻസ് ട്രോഫിയും 2019 ലോകകപ്പും കളിച്ചു. ഇന്ത്യ തോറ്റു, പക്ഷേ അതില്‍ എന്താണ് തെറ്റ്?. അഞ്ച് വര്‍ഷം ഇന്ത്യ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി തുടര്‍ന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും സേവനവും നോക്കൂ. അവന്റെ ക്യാപ്റ്റന്‍സി ഭയങ്കരമാണ്. അതില്‍ സംശയമില്ല. അവന് ഒരു അത്ഭുതശാലിയായ കളിക്കാരനാണ്. അവന് സ്വയം തയാറെടുക്കുന്ന രീതി അസാധാരണമാണ്’- അക്മല്‍ പറഞ്ഞു.
കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്റ് വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും താരത്തെ ചോദ്യം ചെയ്യുന്നവരുടെ യോഗ്യത എന്താണെന്നും കമ്രാന്‍ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here