വനിതാ ട്വന്റി-20; മത്സരത്തിനിടെ രണ്ട് താരങ്ങള്‍ കുഴഞ്ഞുവീണു

ട്വന്റി20 മത്സരത്തിനിടെ വെസ്റ്റിന്‍ഡീസ് വനിതാ ടീമിലെ രണ്ടു താരങ്ങള്‍ കുഴഞ്ഞുവീണു. പാകിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. 10 മിനിറ്റിന്റെ ഇടവേളയിലാണ് ഷിനേല്‍ ഹെന്റി, ഷെഡിന്‍ നേഷന്‍ എന്നിവര്‍ കുഴഞ്ഞുവീണത്.
ഫീൽഡിങ്ങിനിടെയാണ് താരങ്ങൾ കുഴഞ്ഞുവീണത്. ഇരുവരെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഷിനേല്‍ ഹെന്റിയാണ് ആദ്യം കുഴഞ്ഞുവീണത്. പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ നാലാം ഓവറിലാണ് ഹെന്റി തളര്‍ന്നു വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിന്‍ഡീസ് ടീമിലെ സഹതാരങ്ങള്‍ ഓടിയെത്തി. ടീം ഫിസിയോയുടെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്.
മത്സരം പുനരാരംഭിച്ച് അധികം വൈകും മുന്‍പ് നേഷനും കുഴഞ്ഞുവീണു. പ്രാഥമിക ചികിത്സ നല്‍കിയശേഷം നേഷനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും ബോധം തെളിഞ്ഞതായും ആരോഗ്യനില മെച്ചപ്പെട്ടെന്നും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് ട്വീറ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here