കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് ; അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജുൻ ആയങ്കിയ് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും.
അതേസമയം, മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിൽ എത്താനാണ് നിർദേശം. ഇവരുടെ സഹായം സ്വർണ്ണം തട്ടിയെടുക്കുന്നതിൽ അടക്കം ലഭിച്ചന്നും ലാഭവിഹിതം നൽകിയിട്ടുണ്ടെന്നും അർജുൻ മൊഴി നൽകിയിരുന്നു.
ഇതിനിടെ, അർജുൻ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.
Story Highlights: Arjun Ayanki , Karipur Gold Smuggling Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here