കോപ്പാ അമേരിക്ക; കളം നിറഞ്ഞ് മെസി; ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍

കോപ്പാ അമേരിക്ക ക്വാട്ടറില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയിൽ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ ഉജ്ജ്വല ജയം. ബുധനാഴ്ച നടക്കുന്ന സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും.
അനായാസ ജയം തേടി ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ഇക്വഡോര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഗോളവസരങ്ങള്‍ പിറന്നില്ലെങ്കിലും അര്‍ജന്റീനയെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ ഇക്വഡോറിന് കഴിഞ്ഞു. മെസി തന്നെയാണ് ഇത്തവണയും അര്‍ജന്റീനയുടെ വിജയത്തിന് പിന്നിൽ. മെസി ഒരു ഗോളും രണ്ട് അസിസ്റ്റും നേടി.
40ആം മിനിറ്റില്‍ റൊഡ്രിഗോ ഡി പോളിന്റെ വകയായിരുന്നു ആദ്യ ഗോള്‍. 85ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സിന്റെ വക രണ്ടാം ഗോളും എത്തി. ഡി മരിയയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. മൂന്നാം ഗോള്‍ 90ആം മിനിറ്റില്‍ മെസിയുടെ വകയും. ഇഞ്ചൂറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് ലയണല്‍ മെസി ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ കോപ്പയില്‍ മെസിയുടെ ഗോള്‍ നേട്ടം നാലായി. അര്‍ജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസിയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here