Advertisement

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും

July 4, 2021
1 minute Read

പതിറ്റാണ്ടുകൾ നീണ്ട നടപടിക്രമങ്ങള്‍ക്ക് ഒടുവിൽ കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. എട്ട് വില്ലേജുകളിലെ 85 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് ദേശീയപാത അതോറിറ്റി നല്‍കിയത്. മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിയുമ്ബോള്‍ 5400 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നല്‍കുക.

ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍, ഒരുമനയൂര്‍, വാടാനപ്പള്ളി, എങ്ങണ്ടിയൂര്‍ വില്ലേജുകളിലെ 12 ഉടമകള്‍ക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകള്‍ വിതരണം ചെയ്യുന്നത്. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളില്‍ നിന്നായി 63.5 കിലോമീറ്റര്‍ നീളത്തില്‍ 205.4412 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അവാര്‍ഡ് രേഖകളുടെ വിതരണോദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മേത്തല സിവില്‍സ്റ്റേഷന്‍ ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top