Advertisement

മണ്ഡല കാലത്തിന് മുമ്പ് റോഡ് നവീകരണം പൂർത്തിയാക്കും; മന്ത്രി മുഹമ്മദ് റിയാസ്

July 4, 2021
0 minutes Read

ശബരിമല മണ്ഡലകാലത്തിന് മുമ്പ് റോഡുകളുടെ നവീകരണം പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൈക്കോടതി നിർദേശിച്ച റോഡുകളുടെ നവീകരണത്തിന് പ്രോജക്ട് റിപ്പോർട്ട് തയാറാക്കി പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. 243.82 കോടി രൂപ പ്രൊപ്പോസൽ വരുന്ന 189 ലീഡിങ്‌ റോഡുകളുടെ പദ്ധതി നിർദേശം എം.എൽ.എമാർ സമർപ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിർമാണം മുൻഗണനാ ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂർത്തിയാക്കും.

സുഗമമായ തീർഥാടനത്തിന് ട്രാഫിക്ക് സുരക്ഷ പ്രധാനമാണെന്നും അതിനുവേണ്ട നടപടികൾ ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top