കെ സുധാകരനെതിരായ അന്വേഷണം; രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ അവസാനത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ട്. കൊവിഡാനന്തര മരണം കൊവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സര്‍ക്കാര്‍ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പിന് മുമ്പ് മരങ്ങൾ മുറിക്കണമെന്ന വാശി സർക്കാരിനുണ്ടായിരുന്നു. സമയബന്ധിതമായി മരംമുറി നടക്കുകയും ചെയ്തു. മരംമുറിയിലെ അഴിമതി ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിറ്റെക്സ് വിവാദത്തിൽ ഒരുവശത്ത് തല്ലും മറു വശത്ത് തലോടലുമാണ് നടക്കുന്നത്. വ്യവസായികൾക്ക് ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here