Advertisement

ഉറുമ്പുകളെ ‘കേന്ദ്രകഥാപാത്രമാക്കി’ വേറിട്ട ഹ്രസ്വചിത്രം; ചിത്രീകരണം പൂർത്തീകരിച്ചത് ആറ് മാസം നീണ്ട നിരീക്ഷണത്തിനും പ്രയത്‌നത്തിനുമൊടുവിൽ

July 4, 2021
2 minutes Read
the ants short film

നിത്യജീവിതത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഉറുമ്പുകളുടെ ദൃശ്യങ്ങൾ പകർത്തി ഒരുക്കിയ ഹ്രസ്വചിത്രം ‘ദി ആന്റ്‌സ്’ ശ്രദ്ധനേടുന്നു. ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണ് ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും എഡിറ്ററും.

കൊവിഡ് ആയതോടെ കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന നന്ദു ‘വർക്ക് ഫ്രം ഹോം’ സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ജോലിത്തിരക്കിന്റെ ഇടവേളകളിൽ ആണ് ഈ ഹ്രസ്വചിത്രത്തിനായി സമയം കണ്ടെത്തിയത്.

നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ച് ആറു മാസകാലത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് ചിത്രം പൂർത്തീകരിക്കാനായത്. നൂതന സാങ്കേതിക വിദ്യയുടെ കാലത്ത്, അത്തരം ടെക്‌നിക്കൽ വിസ്മയങ്ങൾ ഇല്ലാതെ ഒരു സ്മാർട്‌ഫോണിന്റെ മാത്രം സഹായത്തോടെ ചെലവ് കുറച്ച് ഹൃസ്വചിത്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് നന്ദു ‘ദി ആന്റ്‌സ്’ ലൂടെ കാണിച്ച് തന്നു. കംപ്യൂട്ടർ ഗ്രാഫിക്‌സോ മറ്റു വിഷ്വൽ ഇഫക്ടസോ ചേർക്കാതെയാണ് ഉറുമ്പുകളുടെ രീതി ചിത്രീകരിച്ചിരിക്കുന്നത്.

Story Highlights: the ants short film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top