Advertisement

ഉടുമ്പൻചോലയിലെ അനധികൃത മരംമുറിക്കൽ : അന്വേഷണം മരവിപ്പിച്ചതായി ആരോപണം

July 4, 2021
1 minute Read
udumbanchola wood robbery case froze

ഉടുമ്പഞ്ചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിലെ മരം മുറിക്കേസിൽ അന്വേഷണം മരവിപ്പിച്ചതായി ആരോപണം.

കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാനായില്ലെന്നാണ് ആരോപണം. മരം കടത്തിയ ഡ്രൈവറെയും പിടികൂടിയിട്ടില്ല.

രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി വനംവകുപ്പ് കരാറുകാരാനെ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ കരാറുകാരൻ ആശുപത്രിയിലാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഡ്രൈവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വനം വകുപ്പ് പറയുന്നു.

പൊതുമരാമത്തിനെയും കരാറുകാരനെയും പ്രതിച്ചേർത്തായിരുന്നു വനം വകുപ്പ് കേസ് എടുത്തിരുന്നത്.

Story Highlights: udumbanchola wood robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top