Advertisement

ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

February 12, 2024
2 minutes Read
fire

ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ് യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

വ്യക്തിവൈരാ​ഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. ഷീല തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ശശി കുപ്പിയിൽ കരുതിയ പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പ്രതി ശശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: woman died after neighbor poured petrol and set her on fire in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top