അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷൻ കേസിൽ തീവ്രവാദ ബന്ധമില്ല; അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കൻ അധോലോക സംഘത്തലവൻ

അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷൻ കേസിൽ തീവ്രവാദ ബന്ധമില്ലെന്ന് സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സമീപിച്ചപ്പോൾ സഹകരിക്കുകയായിരുന്നുവെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കൻ അധോലോക സംഘത്തലവനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ അധോലോക പ്രവർത്തനങ്ങളുമായിരിക്കെ കേസായതിനെ തുടർന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു. പതിനഞ്ച് വർഷക്കാലം കേരളത്തിലും തമിഴ്‌നാട്ടിലുമായി കഴിഞ്ഞു. പ്രതിയെ പിടികൂടാൻ മാസങ്ങളുടെ തയ്യാറെടുപ്പ് തമിഴ്‌നാട് ക്യൂബ്രാഞ്ച് നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയോടെ അങ്കമാലിയിലെത്തി ശനിയാഴ്ചയോടെ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. ഇയാൾ കസ്റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങൾ കൊച്ചിയിൽ നിന്ന് മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഇവർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ പിടികൂടാൻ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
Story Highlights: Angamali, Suresh Raj, Srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here