Advertisement

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

July 5, 2021
1 minute Read

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരും.
പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കൊവിഡ് ബാധിതനായ കിരണ്‍കുമാര്‍ നെയ്യാറ്റിന്‍കര സബ്ജയിലിലാണ്. കൊവിഡ് മുക്തി നേടിയാല്‍ കിരണിനെ വീണ്ടും പൊലീസ് കസ്‌ററഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അഡ്വ. ബി.എ ആളൂരാണ് കിരണ്‍കുമാറിന് വേണ്ടി ഹാജരായത്.

Story Highlights: vismaya case, kiran kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top