ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; ട്വെൽത് മാൻ പോസ്റ്റർ പുറത്ത്

ദൃശ്യം2വിനു ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ‘ട്വെൽത് മാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. മോഹൻലാലും ജീത്തുവും ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു വീട്ടിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
അതേസമയം, സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കഴിഞ്ഞ മാസമാണ് ബ്രോ ഡാഡി എന്ന ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വി പങ്കുവച്ചത്.
ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ഡ്രാമയാണെന്ന് പൃഥ്വി കുറിച്ചു. പുതുമുഖങ്ങളായ ശ്രീജിത്ത് എൻ, ബിപിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ സിനിമയിൽ അഭിനയിക്കും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറ ചലിപ്പിക്കും. ദീപക് ദേവാണ് സംഗീത, അഖിലേഷ് മോഹനൻ എഡിറ്റർ.
Story Highlights: mohanlal jeethu joseph 12th man poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here