വംശീയാധിക്ഷേപവുമായി ഗ്രീസ്മാനും ഡെംബെലെയും; താരങ്ങള്‍ക്കെതിരെ ആരാധകർ

ഹോട്ടല്‍ സ്റ്റാഫിനെതിരെ വംശീയാധിക്ഷേപവുമായി ബാഴ്സലോണയുടെ ഫ്രെഞ്ച് താരങ്ങളായ അന്റോണിന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബെലെയും. ഇരു താരങ്ങള്‍ക്കെതിരെയും കനത്ത പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ താരങ്ങളുടെ വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്നാണ് വംശീയാധിക്ഷേപത്തിനെതിരെ ആരാധകര്‍ രംഗത്ത് വന്നത്.
ഹോട്ടല്‍ മുറിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്തിയ ഏഷ്യന്‍ വംശജരായ ടെക്നീഷ്യന്മാരെയാണ് ഡെംബെലെ വംശീയമായി അധിക്ഷേപിക്കുന്നത്. ഏഷ്യന്‍ വംശജരുടെ രൂപത്തെയും അവരുടെ ഭാഷയേയും അധിക്ഷേപിക്കുന്ന ഡെംബെലെയെ വീഡിയോയില്‍ കാണാം. അതേസമയം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോ യൂറോ കപ്പിന് മുന്‍പുള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം.
ah ouais ils sont comme ça Antoine Griezmann et Ousmane Dembélé ? #StopAsianHate pic.twitter.com/JJFBk6X0nZ
— ????????? (@duatleti) July 1, 2021
2019ല്‍ ബാഴ്സലോണ പ്രീ സീസണിനായി ജപ്പാനില്‍ പോയപ്പോള്‍ ഡെംബെലെ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണിത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാദത്തിന് പിന്നാലെ ഇരു താരങ്ങളും ഒഫീഷ്യലായി പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here