Advertisement

ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 16 കോടിയുടെ നവീകരണം ഉടൻ പൂർത്തിയാകും: മന്ത്രി വി അബ്ദുറഹിമാൻ

July 6, 2021
0 minutes Read

തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 16 കോടിയുടെ നവീകരണ പദ്ധതികൾ ഉടൻ പൂർത്തിയാകുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. നവീകരണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക വിദ്യാലയമായി ഇവിടം മാറുമെന്നും മന്ത്രി പറഞ്ഞു.

ആധുനിക നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്, സിന്തറ്റിക് ഗ്രാസ് ഫുട്‌ബോൾ കോർട്ട്, മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം, ഹൈടെക് ജിംനേഷ്യം, ഹോക്കി ടർഫ്, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റൽ എന്നിവയാണു ജി.വി രാജയിൽ ഒരുങ്ങുന്നത്.

അടുത്ത അധ്യയന വർഷം പുതുമോടിയിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു. കായിക പഠന മേഖലയിൽ ലോകത്തെ നൂതന സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ തിലകക്കുറിയായി ജി.വി രാജ സ്‌കൂൾ മാറുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top