വിവിധ രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ മനഃപാഠമാക്കി ഗുജറാത്തി യുവാവ്

91 രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ മനഃപാഠമാക്കി ഗുജറാത്തി യുവാവ്. പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ 91 രാജ്യങ്ങളുടെ ദേശീയഗാനം തനിക്ക് മനഃപാഠമാണെന്ന് പതിനെട്ടുകാരനായ അഥർവ അമിത് മുലെ. ഗുജറാത്തിലെ വഡോദര സ്വദേശിയാണ് അഥർവ. നിലവിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയാണ് അഥർവ.
വസുധൈവ കുടുംബകത്തിൽ വിശ്വസിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലെയും ദേശീയഗാനങ്ങൾ മനഃപാഠമാക്കുന്നത് അഭിമാനമായി കരുതുന്നുവെന്ന് അഥര്‍വ അറിയിച്ചു.
ഖത്തര്‍, സിറിയ, തായ്ലന്ഡ്, യെമന്‍, ന്യൂസിലാൻഡ് എന്നിവയുള്‍പ്പെടെ 69 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞതിന് അഥർവയ്ക്ക് 2021 മാർച്ച് ആറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചിരുന്നു.
വിവിധ രാജ്യങ്ങളിലെ സംഗീതത്തെ കുറിച്ച് കൂടുതൽ അറിയാനാണ് ദേശീയ ഗാനങ്ങൾ പഠിക്കാൻ തുടങ്ങിയതെന്നും അഥർവ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here