കോപ്പ അമേരിക്ക: രണ്ടാം സെമിയിൽ നാളെ അർജന്റീന-കൊളംബിയ പോരാട്ടം

കോപ്പ അമേരിക്കയിലെ രണ്ടാം സെമിഫൈനൽ നാളെ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30ന് നടക്കുന്ന മത്സരത്തിൽ അർജൻ്റീന കൊളംബിയയെ നേരിടും. ഈ മത്സരത്തിലെ വിജയികൾക്ക് നിലവിലെ ചാമ്പ്യന്മാരായ ബ്രസീലാണ് ഫൈനലിലെ എതിരാളികൾ. ചരിത്രപ്രസിദ്ധമായ മറക്കാനയിൽ ഞായറാഴ്ച പുലർച്ചെ 5.30നാണ് ഫൈനൽ.
അർജൻ്റീന-ബ്രസീൽ മത്സരം എപ്പോഴും ആവേശകരമാണ്. അത് ഒരു ഫൈനൽ കൂടി ആയാൽ ആവേശം ഇരട്ടിക്കും. ദശാബ്ദങ്ങളായി ചിരവൈരികളായ അർജൻ്റീനയും ബ്രസീലും കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം മുഴുവൻ ആ പോരാട്ടത്തിൽ ശ്രദ്ധ പതിപ്പിക്കാറാണ് പതിവ്. അത്തരം ഒരു ഫൈനലിലാണ് ഇത്തവണ കോപ്പയിൽ അരങ്ങൊരുന്നുന്നത്. ഇന്ന് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴ്പ്പെടുത്തി ബ്രസീൽ ഫൈനൽ പ്രവേശനം നേടിയിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ കൊളംബിയയെ കീഴടക്കാൻ ബ്രസീലിനു കഴിഞ്ഞാൽ ഫൈനലിൽ അർജൻ്റീന-ബ്രസീൽ പോരാട്ടം കാണാം.
ലയണൽ മെസിയുടെ ഗംഭീര ഫോം തന്നെയാണ് അർജൻ്റീനയുടെ പ്രതീക്ഷ. ആകെ കളിച്ച അഞ്ച് മത്സരങ്ങളിലും നാലിലും മാൻ ഓഫ് ദ മാച്ച്. നാല് ഗോളുകളും അത്ര തന്നെ അസിസ്റ്റുകളുമായി രണ്ട് പട്ടികയും ഒന്നാമതാണ് മെസി. കോപ്പയിലും യൂറോയിലുമായി ഫ്രീ കിക്കിൽ നിന്ന് നേരിട്ട് സ്കോർ ചെയ്ത ഒരേയൊരു താരമേയുള്ളൂ. അത് മെസിയാണ്. അതും ഒരു തവണയല്ല. രണ്ട് തവണ. മെസിക്കൊപ്പം ലൗട്ടാരോ മാർട്ടിനസ്, സെർജിയോ അഗ്യൂറോ, റോഡ്രിഗോ ഡി പോൾ എന്നിവരൊക്കെ മികച്ച രീതിയിലാണ് അർജൻ്റീനക്കായി പന്ത് തട്ടുന്നത്.
Story Highlights: copa america argentina vs colombia semifinal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here