മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റി വെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേരാനിരുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റി വെച്ചു. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ചികിത്സയിലായത് കൊണ്ടാണ് യോഗം മാറ്റിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഇ സലാം അറിയിച്ചു.
ഇന്നും നാളെയും മറ്റന്നാളുമായി നടക്കുമെന്നറിയിച്ച യോഗമാണ് മാറ്റിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു മാസങ്ങൾ ആയിട്ടും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി യോഗം ചേരുന്നില്ലെന്ന വിമർശനം മുസ്ലിം ലീഗിനകത്ത് ശക്തമായിരുന്നു. യോഗം നീളുന്നതിനെതിരെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കെഎം ഷാജി പരസ്യമായി പ്രതികരിക്കുകയും ചില നേതാക്കൾ ഹൈദരലി തങ്ങളെ നേരിൽ കണ്ട് അതൃപ്തി അറിയിക്കുകയും ചെയതിരുന്നു.
Story Highlights: muslim league meeting postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here