Advertisement

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ തന്നെ

July 6, 2021
Google News 1 minute Read
narendra modi amit shah

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ തന്നെ നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് നാളെ നടക്കുക. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഒരുക്കങ്ങള്‍ നേരത്തന്നെ പൂര്‍ത്തിയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചിട്ടുണ്ട്. 20 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കുമെന്നും വിവരം.

ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അടക്കമുള്ളവരുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനാണെന്നാണ് വിവരം. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡല്‍ഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ബാനന്ദ സോനോബള്‍, ജ്യോതിരാധിത്യ സിന്ധ്യ, സുശില്‍ കുമാര്‍ മോദി, നാരായണ്‍ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേല്‍, ശാന്തനു ഠാക്കൂര്‍, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ നാളെ രാവിലെ ഡല്‍ഹിയില്‍ എത്തും. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള വി മുരളിധരന്‍ അടക്കം എതാനും മന്ത്രിമാരെ സ്വതന്ത്ര ചുമതലയിലെക്ക് ഉയര്‍ത്തുന്നതും മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പരിഗണിക്കുന്നു എന്നാണ് വിവരം.

Story Highlights: central government, cabinet reshuffle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here