Advertisement

ഇന്ധന വിലയിൽ പ്രതിഷേധം; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി ബംഗാൾ മന്ത്രി

July 7, 2021
0 minutes Read

ഇന്ധന വിലയിൽ വന്ന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടി എത്തി ബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബെച്ചറാം മന്നയാണ് നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്. സിംഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭാ മന്ദിരത്തിലേക്ക് 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മന്ത്രി എത്തിയത്. ബംഗാൾ നിയമസഭയിൽ ബജറ്റ് സമ്മേളനം തുടരുകയാണ്.

ദിനം പ്രതി ഇന്ധനവില വര്‍ധിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ബാധ്യത വര്‍ധിപ്പിക്കുകയാണ്, വില കുറയ്ക്കാനാവശ്യമായ ഒരു നടപടിയും മോദി സര്‍ക്കാർ സ്വീകരിക്കുന്നില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 10നും 11നുമാണ് പ്രതിഷേധം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top