Advertisement

ചിരവൈരികളുടെ കലാശപോര്; ഫൈനലില്‍ കാണാം ബ്രസീലേ എന്ന് ആശാന്‍; തീ പാറുമെന്ന്​ശിവന്‍കുട്ടി; പുതു ചരിത്രം കുറിക്കും-കടകംപള്ളി

July 7, 2021
Google News 1 minute Read

ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിനായി ഒരുങ്ങുകയാണ്. കോപ അമേരിക്ക ഫൈനലിൽ ബ്രസീലും അര്‍ജന്‍റീനയും നേർക്കുനേർ എത്തുന്നതോടെ കേരളത്തിലെ കാല്‍പന്ത്​ ആരാധകര്‍ ആവേശത്തിലാണ്​. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പയുടെ ചരിത്രത്തില്‍ ബ്രസീല്‍ – അര്‍ജന്റീന ഫൈനല്‍ വീണ്ടുമെത്തുന്നത്.

കേരളത്തിലും ആരാധക സ്നേഹം അണപൊട്ടിയൊഴുകുകയാണ്. പരസ്പ്പരം വെല്ലുവിളിച്ചും ട്രോളുകളും സ്റ്റാറ്റസ്​ വിഡിയോകളുമായി ആവേശക്കാഴ്ചകളുമൊരുക്കുമ്പോൾ രാഷ്​ട്രീയ നേതാക്കളും ഒപ്പം കൂടുകയാണ്. പ്രഖ്യാപിത അര്‍ജന്‍റീന ആരാധകനായ മുന്‍ മന്ത്രി എം.എം മണി ‘അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ’ എന്നാണ്​ കൊളംബിയക്കെതിരായ സെമിഫൈനല്‍ വിജയത്തിന്​ ശേഷം ഫേസ്​ബുക്കില്‍ കുറിച്ചത്​.

‘കോപ്പ അമേരിക്ക ഫൈനലില്‍ തീപാറും.. ബ്രസീല്‍ അര്‍ജന്‍റീനയെ നേരിടും…മണി ആശാനേ മറക്കാനയില്‍ കാണാം’ കടുത്ത ബ്രസീല്‍ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എഫ്​.ബിയിലൂടെ തന്നെ മറുപടി നല്‍കി.

ചരിത്രമുറങ്ങുന്ന മറക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്​ബാള്‍ ചരിത്രം കുറിക്കുമെന്നാണ്​ ​മണിയാശാനെ മെന്‍ഷന്‍ ചെയ്​ത് സ്വപ്​ന​ ഫൈനലിനെ കുറിച്ച്‌​​ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുതിയത്​.

ഏതായാലും മൂവരുടെയും പോസ്റ്റുകള്‍ക്ക്​ താഴെ ആരാധകര്‍ വാക്​യുദ്ധവും സ്​കോര്‍ പ്രവചനവും തുടങ്ങി കഴിഞ്ഞു. ഞായറാഴ്ച രാവിലെ 5.30 നാണ് ചിരവൈരികളുടെ കലാശപോരാട്ടം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here