Advertisement

ഇന്ത്യക്കെതിരായ ടി-20 പരമ്പര; ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി ഡാനിയൽ വ്യാട്ട്

July 7, 2021
Google News 2 minutes Read
Danielle Wyatt England squad

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിൽ തിരികെയെത്തി ഡാനിയൽ വ്യാട്ട്. ഇന്ത്യക്കെതിരായ ഏകദിന ടീമിൽ നിന്ന് പുറത്തായിരുന്ന വ്യാട്ട് ടി-20 പരമ്പരക്കുള്ള ടീമിലൂടെയാണ് തിരികെ എത്തിയത്. ഓപ്പണർ ലോറൻ വിൻഫീൽഡ്-ഹില്ലിനു പകരക്കാരിയായാണ് വ്യാട്ടിൻ്റെ തിരിച്ചുവരവ്. ഈ മാസം 9നാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര ആരംഭിക്കുന്നത്.

സ്പിന്നർ മാഡി വില്ല്യേഴ്സും ടീമിൽ ഇടം കണ്ടെത്തി. ഏകദിന പരമ്പരയിൽ മൂന്നാം സീമറായി കളിച്ച കേറ്റ് ക്രോസിനു പകരമാണ് മാഡി ടീമിലെത്തിയത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലെ അഞ്ച് വിക്കറ്റ് നേട്ടം അടക്കം മികച്ച പ്രകടനം നടത്തിയെങ്കിലും 2019 ഡിസംബർ മുതൽ ഒരു ടി-20 പോലും കളിക്കാത്തതാണ് കേറ്റിനു തിരിച്ചടി ആയത്.

പര്യടനത്തിൽ ഇംഗ്ലണ്ട് മുന്നിട്ടുനിൽക്കുകയാണ്. ടെസ്റ്റ് മത്സരം സമനില ആയപ്പോൾ ഏകദിന പരമ്പര 2-1 എന്ന സ്കോറിന് ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് വിജയിച്ചു എങ്കിലും മൂന്നാം മത്സരത്തിൽ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

Story Highlights: Danielle Wyatt returns to the England T20I squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here