ലോകകപ്പില്‍ നിന്ന് വിട്ട് നിന്നാലും സാരമില്ല; ആഷസിന് തയ്യാറാകൂ; സ്മിത്തിനോട് ടിം പെയിന്‍

ടി20 ലോകകപ്പില്‍ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്റ്റീവ് സ്മിത്തിനോട് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. പരിക്ക് മാറി ആഷസ് ടീമിലേക്ക് മടങ്ങി വരേണ്ടതിനെ കുറിച്ചാണ് സ്മിത്ത് ചിന്തിക്കേണ്ടതെന്നും പെയിന്‍ ആവശ്യപ്പെട്ടു.
‘പരിക്ക് മാറി വേഗം മടങ്ങി വരുവാന്‍ സ്മിത്ത് ശ്രമിക്കരുത്. ലോക കപ്പ് നഷ്ടമായാലും പ്രശ്നമില്ല. ആഷസില്‍ കളിക്കാനുള്ള തയ്യാറെടുപ്പാനാണ് സ്മിത്ത് നടത്തേണ്ടത്. സ്മിത്ത് ആഷസിന് പൂര്‍ണമായും ഫിറ്റാകണം. അതിന് ടി20 ലോകകപ്പില്‍ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ല’ പെയിന്‍ പറഞ്ഞു.
ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനായി ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുക്കമാണെന്ന് സ്മിത്ത് അടുത്തിടെ പറഞ്ഞിരുന്നു. നിലവിലെ കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് നിലവില്‍ മാറിനില്‍ക്കുകയാണ് സ്മിത്ത്.
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. അവസാന മത്സരം പെര്‍ത്തില്‍ ജനുവരി 14ന് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here