Advertisement

കൊടകര കള്ളപ്പണ കവർച്ചാ കേസ് : ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

July 7, 2021
1 minute Read
hc consider kodakara money laundering case

കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നിലപാടറിയിച്ചേക്കും. നിലപാടറിയിക്കാൻ കോടതി നേരത്തെ പത്ത് ദിവസത്തെ സാവകാശം ഇഡിക്ക് നൽകിയിരുന്നു.

ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. കള്ളണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്‌സ്‌മെൻറ് നടപടിയെടുക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂർ കൊടകരയിൽ വച്ച് കാറപകടം സൃഷ്ടിച്ച് പണം തട്ടിയെന്നാണ് കേസ്.

Story Highlights: Kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top